പ്രധാന വാര്‍ത്തകള്‍
മകനെയും കുടുംബത്തെയും തീ വച്ചു കൊന്നു ; പിതാവ് അറസ്റ്റിൽ
തൊടുപുഴ: മകനെയും കുടുംബത്തെയും തീവെച്ചു കൊന്ന സംഭവത്തിൽ പിതാവ് പൊലീസ് കസ്റ്റഡിയിലായി. ഇന്നലെ അർദ്ധരാത്രിയോടെ തൊടുപുഴ ചീനിക്കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്. മുഹമ്മദ് ഫൈസലിന്റെ പിതാവ് ഹമീദാണ് (79) നാലംഗ കുടുംബത്തെ തീവെച്ച് കൊലപ്പെടുത്തിയത്. മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ഹമീദ് പൊലീസിനോട് സമ്മതിച്ചു. ഇതേത്തുടർന്ന് ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.