Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാട്ടാന ആക്രമണത്തിൽ വയോധികന് പരിക്ക്

കാട്ടാന ആക്രമണത്തിൽ വയോധികന് പരിക്ക്.ഇടുക്കി ബി എൽ റാവ് സ്വദേശി സൗന്ദരാജനാണു (60)പരിക്കേറ്റത് കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.ഒപ്പം ഉണ്ടായിരുന്ന കൊച്ചുമകൻ ഓടി രക്ഷപെട്ടതിനെ തുടർന്നാണ് ആക്രണവിവരം പ്രദേശവാസികൾ അറിയുന്നത്.ചക്കകൊമ്പൻ ആണ് ആക്രമിച്ചത്.ആക്രമണത്തെ തുടർന്ന് കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ വനം വകുപ്പ് ഉദ്യോഹസ്ഥർ എത്തി തുരത്തിയതിനെ തുടർന്നാണ് സൗന്ദരാജിനെ രക്ഷിക്കാനായത്.ഇരുകൈകളും ഒടിയുകയും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ രാജകുമാരി സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം തമിഴ്നാട് തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി