Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വണ്ടൻമേട് നാർക്കോട്ടിക് കേസിൽ ട്വിസ്റ്റ്. ബൈക്കിനുള്ളിൽ ലഹരി വസ്തു ഒളിപ്പിച്ച് യുവാവിനെ കുടുക്കാൻ നോക്കിയത് പഞ്ചായത്തംഗമായ ഭാര്യ. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഭാര്യ കുടുങ്ങിയത് …



കട്ടപ്പന: വണ്ടൻമേട് പുറ്റടിയിൽ യുവാവിന്റെ ബൈക്കിൽ നിന്നും നിരോധിത ലഹരി വസ്തുവായ എം ഡി എം എ കണ്ടെത്തിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ് . ബൈക്കിനുള്ളിൽ ലഹരി വസ്തു വച്ചത് യുവാവിന്റെ ഭാര്യയെന്ന് പൊലീസ് കണ്ടെത്തി. എറണാകുളത്ത് നിന്നാണ് ലഹരി വസ്തു എത്തിച്ചതെന്നാണ് വിവരം. പഞ്ചായത്തംഗമായ ഭാര്യ തന്റെ കാമുകനൊപ്പം ജീവിക്കാനാണ് ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതെന്നാണ് സൂചന.ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വണ്ടൻമേട് പൊലീസ് പുറ്റടിയിൽ നടത്തിയ പരിശോധനയിൽ ബൈക്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരിവസ്തു കണ്ടെത്തിയത്. സംഭവത്തിൽ സംശയം തോന്നിയ പൊലീസ് ബൈക്ക് ഉടമയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കുടുംബ പ്രശ്നങ്ങൾ അടക്കം അറിഞ്ഞത്.ഇതുവഴി നടത്തിയ അന്വേഷണത്തിലാണ് അവസാനം ഭാര്യ കുടുങ്ങിയത്..









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!