Travelപ്രധാന വാര്‍ത്തകള്‍
വിദ്യാര്‍ത്ഥികള്‍ക്ക് ബസ് ചാര്‍ജ് കണ്‍സഷന്‍ നല്കണം : ആർ.ടി.ഒ
ഇടുക്കി: കോവിഡാനന്തരം സ്‌കൂള്‍, കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയ സാഹചര്യത്തില്‍ സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി കൂടി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതുവരെ നിലവിലുള്ള രീതിയില്‍ തന്നെ സ്വകാര്യ ബസ്സുകളില്‍ കണ്‍സഷന്‍ അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച് നല്‍കണമെന്നും, ഏതെങ്കിലും സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിഷേധിക്കുന്നതായി പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഇടുക്കി ആര്‍ടിഒ ആര്‍. രമണന്‍ അറിയിച്ചു.