പ്രധാന വാര്‍ത്തകള്‍
സ്കൂളുകളില്‍ ആദ്യ ആഴ്ച ക്ലാസുകള്‍ ഉച്ചവരെ; ഷിഫ്റ്റ് സമ്പ്രദായം തുടരും: വി.ശിവന്‍കുട്ടി


തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ഒരാഴ്ച ഉച്ചവരെയാകും പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മുന്‍ മാര്‍ഗനിർദേശ പ്രകാരമായിരിക്കും ഷിഫ്റ്റ് സമ്പ്രദായം. ഞായറാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് മുഴുവന്‍ സമയ പ്രവര്‍ത്തനത്തെക്കുറിച്ച് തീരുമാനിക്കും.
ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തും. ഓണ്‍ലൈന്‍ അധ്യായനം സംസ്ഥാനത്ത് തുടരുമെന്നും മന്ത്രി അറിയിച്ചു. ഓഫ്‌ലൈൻ ക്ലാസുകൾക്കൊപ്പം ഡിജിറ്റൽ ക്ലാസുകളും കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.