Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

പച്ചടി ശ്രീധരൻ അനുസ്മരണം നടത്തി





കട്ടപ്പന : എസ്എൻ ഡി പി യോഗം മലനാട് യൂണിയൻ സ്ഥാപക പ്രസിഡന്റായിരുന്ന പച്ചടി ശ്രീധരൻ അനുസ്മരണം സംഘടിപ്പിച്ചു. ദൈവദശക ശതാബ്ദി മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം എസ് എൻ ഡി പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഉയർന്ന് നിന്നിരുന്ന പച്ചടി ശ്രീധരൻ ഇടുക്കിയുടെ രൂപീകരണത്തിലടക്കം നൽകിയ സംഭാവനകൾ മറക്കാനാകില്ലെന്ന് നേതാക്കൾ പറഞ്ഞു.തുടർന്ന് സ്ഥാപക പ്രസിഡന്റിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ, വനിതാ സംഘം പ്രസിഡന്റ് സി. കെ വത്സ, യൂത്ത്മൂവ്മെന്റ് ചെയർമാൻ പ്രവീൺ വട്ടമല എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിൽ അംഗങ്ങളായ പി. ആർ രതീഷ് , പി.കെ രാജൻ, മനോജ് ആപ്പാന്താനം, പി എസ് സുനിൽകുമാർ, എ എസ് സതീഷ് , അനീഷ് ബാബു, ലതാ സുരേഷ്, കെ. പി ബിനീഷ് എന്നിവർ പ്രസംഗിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!