കൊച്ചി- തേക്കടി സംസ്ഥാന പാതയുടെ ഭാഗമായ ഉപ്പുതറ ടൗൺ റോഡ് നവീകരണ പ്രവർത്തനം വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉപ്പുതറ ടൗൺ റോഡ് ഉപരോധിച്ചു. ഡിസി സി അംഗം അരുൺ പൊടിപാറ സമരം ഉത്ഘാടനം ചെയ്തു.
വാഗമൺ പരപ്പ് റോഡ് നിർമ്മാണത്തിൽ ഉപ്പുതറ പരപ്പ് ഭാഗം വീതികൂട്ടി നിർമ്മിക്കാത്തതിനെ തീരെയാണ് കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റി റോഡ് ഉപരോധിച്ചത്. ഉപ്പുതറ ടൗണിലും പരപ്പ് റോഡിലും 6 മീറ്റർ ടാറിംഗും ഇരുവശത്തും 1 മീറ്റർ വീതം നടപ്പാതയും നിർമ്മിക്കുക, ചില സ്വകാര്യവ്യക്തികളുടെ ഇംഗിതത്തിന് വഴങ്ങുന്ന ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കുക, റോസ് നിർമ്മാണത്തിന് തടസമായ വ്യാപാര സ്ഥാപനങ്ങൾ പൊളിച്ച് നീക്കുക ,റോഡ് നിർമ്മാണത്തിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുക, റോഡ് നിർമ്മാണം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺസ് ഉപ്പുതറ മണ്ഡലം കമ്മറ്റി ഉപ്പുതറയിൽ റോഡ് ഉപരോവിച്ചത്. നിലവിൽ മേച്ചേരിക്കട വരെ റോഡ് നിർമ്മാണം നടത്തിയ ശേഷം റോഡ് നിർമ്മാണം നിർത്തിവെച്ച് യന്ത്ര സാമഗ്രിക തിരികെ കൊണ്ടുപോവുകയും ചെയ്തു. അടിയന്തിരമായി റോഡ് വീതി കൂട്ടുകയും റോഡ് നിർമ്മാണം പുനരാരംഭിച്ചുവില്ലങ്കിൽ ശക്തമായ സമരം നടത്തുമെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡി സി സി സെക്രട്ടറി അരുൺ പൊടി പാറ പറഞ്ഞു. കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡന്റ് ജോർജ് ജോസഫ് അധ്യക്ഷനായിരുന്നു. ഡി സി സി അംഗങ്ങളായ വി കെ കുഞ്ഞുമോൻ , പിടി തോമസ്, ജോർജ് വർഗീസ് , സിനി ജോസഫ് , ഓമന സോദരൻ, ഐബി പൗലോസ്, ലീലാമ്മ ജോസ് , ഫ്രാൻസീസ് അറക്കൽ പറമ്പിൽ തുടങ്ങിയവ പങ്കെടുത്തു.