മലപ്പുറം സ്വദേശി യുവവ്യവസായിയില്‍ നിന്നും ഇടുക്കി സ്വദേശിനി യുവതി ഹണിട്രാപ്പില്‍ പെടുത്തി 38 ലക്ഷം രൂപ കവര്‍ന്നു.
കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പ് സംഘങ്ങള്‍ വ്യാപകമാകുന്നു. മലപ്പുറം സ്വദേശി യുവവ്യവസായിയില്‍ നിന്നും ഇടുക്കി സ്വദേശിനി യുവതി ഹണിട്രാപ്പില്‍ പെടുത്തി 38 ലക്ഷം രൂപ കവര്‍ന്നു.കെണിയില്‍ പെടുത്തി വീഡിയോ ചിത്രീകരിച്ച് പണം തട്ടുകയായിരുന്നു യുവതിയും കൂട്ടാളികളും. സംഭവത്തില്‍ ഇടുക്കി സ്വദേശിനി ഷാജിമോള്‍(34) പൊലീസ് പിടിയിലായി. ഇവരുടെ പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
കാക്കനാട്, പാലച്ചുവട് എം.ഐ.ആര്‍. ഫ്ളാറ്റിലാണ് ഷിജിമോള്‍ താമസിച്ചിരുന്നത്. വരാപ്പുഴ പെണ്‍വാണിഭ കേസില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട് ഷിജിമോള്‍.
നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2021 സെപ്റ്റംബര്‍ മുതല്‍ പരാതിക്കാരന്റെ കൈയില്‍നിന്ന് 38 ലക്ഷം രൂപയാണ് ഷിജിമോള്‍ തട്ടിയത്.
കഴിഞ്ഞ സെപ്റ്റംബറില്‍ സ്ത്രീസുഹൃത്തിനെ കാണാന്‍ കാക്കനാട് പാലച്ചുവട് എം.ഐ.ആര്‍ ഫ്ളാറ്റിലെത്തിയ യുവാവിനെ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി മയക്കിയശേഷം ഷിജിമോള്‍ ദൃശ്യങ്ങളും ചിത്രങ്ങളും എടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രണ്ടുദിവസത്തിനുശേഷം ഇയാളെ ഫോണില്‍ വിളിച്ച് തന്റെ കൈയില്‍ ദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെന്നും ഇവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങളോട് പറയുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.വീണ്ടും ഭീക്ഷണി തുടര്‍ന്നു. താന്‍ ഗര്‍ഭിണിയാണെന്നും ഇനി ഫ്ളാറ്റില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് താമസിക്കാന്‍ വീട് വാങ്ങുന്നതിന് പണം നല്‍കണമെന്നും ആവശ്യപ്പെട്ടു.
പണം നല്‍കാത്തപക്ഷം വീട്ടിലേക്ക് വരുമെന്ന് പറഞ്ഞതോടെ ഗത്യന്തരമില്ലാതെ പരാതിക്കാരന്‍ ആത്മഹത്യയ്ക്കു പോലും ശ്രമിച്ചു. തുടര്‍ന്നും പണം ആവശ്യപ്പെട്ടതോടെ പോലീസില്‍ പരാതി നല്‍കി.തൃക്കാക്കര സി.ഐ ആര്‍. ഷാബുവിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷിജിമോള്‍ക്ക് ഇത്തരത്തിലുള്ള മറ്റു കേസുകളുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.