അടിമാലി ഗ്രാമപഞ്ചായത്തില്‍ പോത്തിന്‍കുട്ടി വിതരണം ആരംഭിച്ചു


അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അര്‍ഹരായവര്‍ക്കുള്ള പോത്തിന്‍കുട്ടി വിതരണം ആരംഭിച്ചു. പദ്ധതിയുടെ പഞ്ചായത്ത്തല വിതരണ ഉദ്ഘാടനം മച്ചിപ്ലാവില്‍ നടത്തി. പഞ്ചായത്തിലെ 21 വാര്‍ഡുകളിലായി ആകെ 504 പോത്തിന്‍കുട്ടികളെ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു പറഞ്ഞു.
നാല്‍പ്പത്തിമൂന്ന് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം രൂപ ജനറല്‍ വിഭാഗത്തിനും ആറ് ലക്ഷത്തി അറുപത്തേഴായിരം രൂപ എസ് സി വിഭാഗത്തിനും ഒമ്പത് ലക്ഷത്തി തൊണ്ണൂറ്റാറിയിരം രൂപ എസ് റ്റി വിഭാഗത്തിനുമായി ചിലവഴിക്കും. ജനറല്‍വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി 366 പോത്തിന്‍കുട്ടികളേയും, എസ് സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി 55 പോത്തിന്‍കുട്ടികളേയും, എസ് റ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി 83 പോത്തിന്‍കുട്ടികളേയുമാണ് വിതരണം ചെയ്യുന്നതെന്നും ഗ്രാമപഞ്ചായത്തധികൃതര്‍ പറഞ്ഞു. പഞ്ചായത്ത്തല ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍ പങ്കെടുത്തു.