വൈദ്യൂതി സുരക്ഷാ നിയമങ്ങൾ പാലിക്കുക അപകടങ്ങൾ ഒഴിവാക്കുക.
വൈദ്യൂതി അപകടങ്ങളിൽ വളരെ ചെറിയൊരു ശതമാനം മാത്രമേ ആകസ്മിക സംഭവങ്ങൾ കൊണ്ടുണ്ടാകുന്നുള്ളു.
ബാക്കിയെല്ലാം തന്നെ നിരുത്തരവാദപരമായ പ്രവർത്തിയുംഅശ്രദ്ധയും കൊണ്ട് സംഭവിക്കുന്നതാണ്.
മറ്റുള്ള അപകടങ്ങൾ ഒഴിവാക്കാൻ എന്ന പോലെ വൈദ്യൂതി അപകടങ്ങൾ ഒഴിവാക്കാനുള്ള അടിസ്ഥാന പ്രമാണം സുക്ഷിച്ചാൽ ദു:ഖിക്കേണ്ട എന്നാണ്.
ഇതിനായി താഴെ സൂചിപ്പിക്കുന്ന നിർദ്ദേശങ്ങൾ ഓരോരുത്തരും പാലിക്കുക.
👉 അപകടങ്ങൾ ഒഴിവാക്കാൻ എല്ലാ വൈദ്യൂതി കണക്ഷനിലും ELCB ഉണ്ടെന്ന് ഉറപ്പു വരുത്തുക.(ഉദ്ദേശം 1500 രൂപയ്ക്ക് ഈ ക്രമീകരണം നടത്താവുന്നതാണ്)
വൈദ്യൂതി ലൈനുകളുടെ താഴെ കെട്ടിടങ്ങൾ നിർമ്മിക്കുന്നതും മരങ്ങൾ വച്ചുപിടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.ഇത് ശ്രദ്ധയിൽ പെട്ടാൽ വിവരം ബന്ധപ്പെട്ട സെക്ഷൻ ഓഫീസിൽ അറിയിക്കണം’
👉 വൈദ്യൂതി ലൈനുകൾക്ക് സമീപം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും കൃഷിയിടങ്ങളിൽ ലോഹ നിർമ്മിതമായ ഗോവേണി, തോട്ടി തുടങ്ങിയവ ഉപയോഗിച്ച് ജോലികൾ ചെയ്യുന്നത് ഒഴിവാക്കുക.
👉 വൈദ്യൂതി പോസ്റ്റുകളിലും സ്റ്റേ കളിലും മൃഗങ്ങളെ കെട്ടരുത്.
👉 ഏത് അടിയന്തിര സാഹചര്യത്തിലും തനിക്കറിയാൻ പാടില്ലാത്ത ജോലികൾ ചെയ്ത് വൈദ്യൂതി പുന:സ്ഥാപിക്കാനോ ഉപകരണങ്ങളുടെ തകരാറുകൾ പരിഹരിക്കാനോ ശ്രമിക്കരുത്.
👉 വൈദ്യൂതി വയറിംഗിലോ ഉപകരണങ്ങളിലോ അറ്റകുറ്റപണികൾ ചെയ്യുന്നതിന് മുമ്പേ വൈദ്യൂതി ബന്ധം വിച്ഛേദിക്കുക.
👉നനൾ കൊണ്ട് വൈദ്യൂതി ഉപകരങ്ങൾ പ്രവർത്തിപ്പിക്കരുത്.
👉 ഇസ്തിരിപ്പെട്ടി, റെഫ്രിജറേറ്റർ, ഗ്രൈൻ്റർ തുടങ്ങി ലോഹ നിർമ്മിതമായ പുറംചട്ടയുള്ള ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ റബ്ബർ മാറ്റോ, റബ്ബർ ചെരുപ്പോ ഉപയോഗിക്കുക.
👉 ഒരു പ്ലഗ്ഗിൽ നിന്നും ഒന്നിൽ കൂടുതൽ കണക്ഷൻ എടുക്കരുത്.
👉 പ്ലഗിൽ വൈദ്യുതി ഉപകരണങ്ങളുടെ പിൻ ഊരുന്നതിനും കുത്തുന്നതിനും മുൻപ് പ്ലഗ്ഗിൻ്റെ സ്വിച്ച് ഓഫാക്കാൻ മറക്കരുത്.
പ്ലഗ്ഗിൻ്റെ സ്വിച്ച് ഫേസ് ലൈനിലാണെന്ന് ഉറപ്പു വരുത്തണം.
ഉപയോഗമില്ലാത്തപ്പോൾ പ്ലഗ്ഗ് സോക്കറ്റ് സേഫ്റ്റി ക്യാപ്പ് കൊണ്ട് അടച്ചു വയ്ക്കുക.
👉ടി.വി. സെറ്റുമായി കേബിൾ ബന്ധിപ്പിക്കുന്നത് അപകടരഹിതമായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള ആർ എഫ് കോഡും ജാക്കും ഉപയോഗിച്ചായിരിക്കണം.(ഉദ്ദേശം 200 രൂപയ്ക്ക് ഈ ക്രമീകരണം നടത്താവുന്നതാണ്.)
താൽക്കാലിക കണക്ഷൻ എടുക്കുവാൻ ഉപയോഗിക്കുന്ന വയർ ലോഹ നിർമ്മിതമായ ജനൽ മേൽക്കൂര, പൈപ്പ് തുടങ്ങിയവയിൽ നേരിട്ട് ബന്ധിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
👉 ചാർജ്ജർ പ്ലഗ്ഗിൽ കുത്തിയിട്ടു കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക.
👉 വൈദ്യൂതി കമ്പികൾക്ക് താഴെ ക്കൂടി കേബിൾ ടി.വി.ലൈനുകൾ വെള്ളം കൊണ്ടു പോകുന്നതിനുള്ള ഹോ സകൾ, ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ തുടങ്ങിയവയ്ക്ക് താങ്ങായി ഇരുമ്പ് കമ്പി കെട്ടരുത്.
👉ശക്തമായ ഇടിമിന്നലുള്ളപ്പോൾ മെയിൻ സ്വിച്ച് ഓഫാക്കാനോ കേബിൾ ടി.വി.ലൈൻ വിച്ഛേദിക്കാനോ ശ്രമിക്കാതിരിക്കുക.
അത് വളരെ നേരത്തെ തന്നെ ചെയ്യുക.
👉 11 കെ.വി,33 കെ.വി,66 കെ.വി, 110 കെ.വി, 220 കെ.വി മുതലായ ലൈനുകളിൽ വേൾട്ടേജ് തീവ്രത വളരെ കൂടുതലാണ്.
അതിനാൽ ഇവയുമായി സമ്പർക്കം വരുന്ന / വരാവുന്ന ഒരു പ്രവൃത്തിയിലും ഏർപ്പെടരുത്.
ഉണങ്ങിയ കമ്പ്, പി.വി.സി. പൈപ്പുകൾ ഇവയൊന്നും ഇത്രയും വോൾട്ടേജ് താങ്ങാൻ പര്യാപ്തമല്ല എന്നോർക്കുക.