ഉപ്പുതറ ഗ്രാമപഞ്ചായത്തിൽ കോവിഡ് RTPCR ടെസ്റ്റിൽ 87 അധികം ആളുകൾ പോസിറ്റീവ് ;ദേശവാസികൾ അതീവജാഗ്രത പാലിക്കുവാൻ
ഉപ്പുതറ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസം ഉപ്പുതറ സി.എച്ച് സി യിൽ വച്ചു നടന്ന കോവിഡ് RTPCR ടെസ്റ്റിൽ 87 അധികം ആളുകൾ പോസിറ്റീവ് ആണ്. എല്ലാവരും അതീവ ജാഗ്രത പാലിക്കണം … അനാവശ്യമായ യാത്രകൾ,കൂടി ചേരലുകൾ എന്നിവ ഒഴിവാക്കുക. പനിയും മറ്റ് ലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽ തന്നെയിരിക്കുക.
മൂന്ന് ദിവസത്തിനു ശേഷം ടെസ്റ്റ് ചെയ്യുക. ടെസ്റ്റ് ചെയ്തിട്ട് റിസൾട്ട് വരുന്നവരെ വീട്ടിൽ തന്നെ തുടരുകയും,ഒരു വീട്ടിൽ ഒരാൾ പോസിറ്റീവ് ആയാൽ മറ്റുള്ളവരും പോസിറ്റീവാണെന്നു കരുതി വീട്ടിൽ ഇരിക്കുക. എഴു ദിവസങ്ങൾ കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാവു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ കൃത്യമായി ഡോക്ടറെ കൺസൾട്ട് ചെയ്യുക.
ഇനിയും ഒരു ലോക് ടൗൺ ഒഴിവാക്കുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം …. വാർഡ് ജാഗ്രതാ സമിതികൾ കൃത്യമായി പഴയതു പോലെ തന്നെ കർമ്മനിരതരാവുക …. ആരോഗ്യ പ്രവർത്തകരും പോലീസും പഞ്ചായത്തും നൽകുന്ന നിർദേശങ്ങൾ പാലിക്കുക. പൊതുവായ കോവിഡ് പ്രതിരോധ മാർഗങ്ങൾ എല്ലാവരും സ്വീകരിക്കണമെന്നും ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ജെയിംസ് കെ ജേക്കബ് അറിയിച്ചു.