ആരോഗ്യംപ്രധാന വാര്‍ത്തകള്‍
26,514 പേര്‍ക്ക് കോവിഡ്, പരിശോധിച്ചത് 55,557 സാംപിൾ; കേരളത്തിലെ ആകെ മരണം 51,987
- തിരുവനന്തപുരം ∙ കേരളത്തില്‍ 26,514 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,557 സാംപിളുകൾ മാത്രമാണു പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് സ്ഥിരീകരിച്ചത്. അപ്പീല്‍ നല്‍കിയ 158 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,987 ആയി. ചികിത്സയിലായിരുന്ന 30,710 പേര്‍ രോഗമുക്തി നേടി. 44.7% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.പോസിറ്റീവായവർ
എറണാകുളം 4443
തിരുവനന്തപുരം 3256
കോഴിക്കോട് 2979
തൃശൂര്‍ 2687
കൊല്ലം 2421
കോട്ടയം 1900
മലപ്പുറം 1710
പാലക്കാട് 1498
കണ്ണൂര്‍ 1260
ആലപ്പുഴ 1165
പത്തനംതിട്ട 1065
ഇടുക്കി 1033
കാസർകോട് 573
വയനാട് 524 - നെഗറ്റീവായവർ
തിരുവനന്തപുരം 12,131
കൊല്ലം 1042
പത്തനംതിട്ട 1124
ആലപ്പുഴ 753
കോട്ടയം 1365
ഇടുക്കി 594
എറണാകുളം 6050
തൃശൂര്‍ 1802
പാലക്കാട് 869
മലപ്പുറം 972
കോഴിക്കോട് 2038
വയനാട് 317
കണ്ണൂര്‍ 1100
കാസർകോട് 553
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,31,176 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,21,138 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 10,038 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 881 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 2,60,271 കോവിഡ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
53,56,642 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസും (2,67,54,285), 83 ശതമാനം പേര്‍ക്ക് രണ്ട് ഡോസും (2,22,70,156) നല്‍കി. 15 മുതല്‍ 17 വയസ്സുവരെയുള്ള ആകെ 63 ശതമാനം (10,20,601) കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.