Idukki വാര്‍ത്തകള്‍
മലയോര ഉണർവ്വ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം ഇന്ന്
കട്ടപ്പന. പീരുമേട് ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച മലയോര ഉണർവ്വ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് മാട്ടുക്കട്ടയിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കമ്പനി ചെയർമാൻ രാജേന്ദ്രൻ മാരിയിൽ യോഗത്തിൽ അധ്യക്ഷത വഹിക്കും.പിഡിഎസ് എക്സികുട്ടീവ് ഡയറക്ടർ ഫാ. ജിൽസൺ കുന്നത്ത്പുരയിടത്തിൽ കമ്പനി ഓഫീസ് ഉദ്ഘാടനം ചെയ്യും. ഡോ. സിബി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ആശ നിർമൽ ഷെയർ സർട്ടിഫിക്കറ്റ് പദ്ധതിയും, ജോമോൻ വെട്ടിക്കാലായിൽ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനവും , പി. ആർ സിന്ദു വിഭവസമാഹരണവും ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ബെർളി ജോസഫ്, ബാബു തോമസ്, രാജേന്ദ്രൻ മാരിയിൽ, വിശാൽ വി ജോർജ്, കെ.എസ് ജോസഫ് എന്നിവർ പറഞ്ഞു.