നാട്ടുവാര്‍ത്തകള്‍
കാഴ്ച്ച വിരുന്നൊരുക്കി സ്പാത്തോഡിയ മരങ്ങൾ..
ഇടുക്കി : ആരേയും ആകര്‍ഷിക്കുന്ന കാഴ്ചയൊരുക്കി ഇടുക്കിയിലെ മലനിരകളില്‍ സ്പാത്തോഡിയ മരങ്ങള്‍ പൂവിട്ട് തുടങ്ങി. ഓറഞ്ചും മഞ്ഞയും ഇടകലര്‍ന്ന പൂക്കള്‍ ആരേയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്. മലയോര മേഖലയില്‍ മലേറിയ പടര്‍ന്ന് പിടിച്ചപ്പോള്‍ കൊതുക് നശീകരണത്തിനായി ബ്രിട്ടീഷുകാര്‍ ആഫ്രിക്കന്‍ ഉഷ്ണമേഖലയില്‍ നിന്നും 19-ാം നൂറ്റാണ്ടിലാണ് കേരളത്തിലേക്ക് സ്പാത്തോഡിയ മരങ്ങള്‍ കൊണ്ടുവന്നത്.
നിരവധി ഔഷധഗുണങ്ങളുളള ഈ മരം കമ്പ്, കായ് എന്നിവയില്‍ നിന്നും അതിവേഗം മുളച്ച് വളരുന്നവയാണ്. വാദ്യോപകരണമായ ഡ്രം നിര്‍മിക്കാനും സ്പാത്തോഡിയ മരത്തിന്റെ തടി ഉപയോഗിക്കുന്നുണ്ട്. വഴിയരികിലും തേയിലക്കാടുകള്‍ക്ക് നടുവിലും ദൃശ്യവിസ്മയം തീര്‍ത്ത് സ്പാത്തോഡിയ മരങ്ങള്‍ പൂത്തുനില്‍ക്കുകയാണ്.