വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈലിന് സമീപം നിയന്ത്രണം വിട്ട കാർ വീടിനുള്ളിൽ ഇടിച്ചുകയറി

വണ്ടിപ്പെരിയാർ : കുട്ടിക്കാനത്ത് പ്രവർത്തിച്ചുവരുന്ന കേരള സിവിൽ സപ്ലൈസ് വകുപ്പ് ഓഫീസിൽ നിന്നും നെടുംകണ്ടം തൂക്കുപല ത്തേക്ക് മടങ്ങുകയായിരുന്ന റേഷൻ വ്യാപാരികളുടെ വാഹനമാണ് വണ്ടിപ്പെരിയാർ 62 സമീപം അപകടത്തിൽപ്പെട്ടത്.
വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം റോഡ് സൈഡിൽ ഉണ്ടായിരുന്ന ബൈക്കിൽ ഇടിക്കുകയും. തുടർന്ന് വീടിന്റെ ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഈ സമയത്ത് വീടിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത് റേഷൻ വ്യാപാരികൾക്കും പരിക്കുകൾ ഇല്ല.
എന്നാൽ വാഹനം പൂർണമായും തകർന്നു പിന്നീട് വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഈ ഭാഗത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നോളം വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
ഇതുവഴി കടന്നു പോകുന്ന അയ്യപ്പഭക്തരുടെയും വിനോദസഞ്ചാരികളുടെയും വാഹനങ്ങൾ വേഗത കുറച്ച് ശ്രദ്ധിച്ചു പോകണം എന്ന് വണ്ടിപ്പെരിയാർ പോലീസ് നിർദ്ദേശം നൽകുകയും ചെയ്തു…..