“മരുന്നിന് കുറിച്ചതല്ല”; വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് അയച്ച കത്ത് പുറത്ത്; ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് സൂചന
തിരുവനന്തപുരം: രാഷ്ട്രപതിയ്ക്ക് ഡി ലിറ്റ് നിഷേധിക്കപ്പെട്ട സംഭവത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മഹാദേവ് പിള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ കത്ത് പുറത്ത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്‌തെന്നും എന്നാല്‍ ഡി ലിറ്റ് നല്‍കേണ്ടതില്ല എന്ന തീരുമാനമാണ് സിന്‍ഡിക്കേറ്റ് കൈക്കൊണ്ടതെന്നുമാണ് കത്തില്‍ പരമര്‍ശിക്കുന്നത്. വൈസ്ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ വിവാദം ഉയര്‍ന്നിരിക്കുകയാണ്. വൈസ് ചാന്‍സലറുടെയും സിന്‍ഡിക്കേറ്റിന്റെയും ഭാഗത്തുനിന്ന് ഗുരുതരവീഴ്ച ഉണ്ടായെന്നും ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും ലംഘനമാണ് ഉണ്ടായെന്നും ആരോപണം ഉയര്‍ന്നു. ഡി ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തപ്പോള്‍ അത് നിരസിക്കുന്നുവെന്ന് വെള്ളക്കടലാസില്‍ കുത്തിക്കുറിച്ചാണ് നല്‍കിയത്.
കത്തില്‍ പലയിടത്തും വ്യാകരണ പിശകും അക്ഷരത്തെറ്റും ഉണ്ട്. കൂടാതെ ഡി ലിറ്റ് എന്ന് എഴുതിയിരിക്കുന്നതുപോലും തെറ്റിച്ചാണ്..