പ്രധാന വാര്‍ത്തകള്‍
മൂന്നാറിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ.
ദേവികുളം സ്കൂളിലെ കൗൺസിലറായിരുന്ന ഷീബ ഏയ്ഞ്ചൽ റാണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ശ്യാംകുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.ഇയാൾ യുവതിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതായി യുവതിയുടെ പിതാവ് പരാതി നൽകിയിരുന്നു. തുടർന്നാണ് നടപടി സ്വീകരിച്ചത്.ഡിസംബർ 31-നാണ് ഷീബയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദേവികുളം സ്കൂളിലെ കൗൺസിലറായിരുന്ന ഷീബയും ശ്യാംകുമാറും പ്രണയത്തിലായിരുന്നു. നേരത്തെയും ഇയാൾക്കെതിരേ യുവതിയുടെ കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് അടിമാലി സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി.