Life Style/ Tech
എ.ടി.എം ഇടപാടിന് ഇന്ന് മുതല്‍ കൂടിയ നിരക്ക് ഈടാക്കും
എ.ടി.എം ഇടപാടിന് ഇന്ന് പുതുവര്‍ഷദിനം മുതല്‍ കൂടിയ നിരക്ക് ഏര്‍പ്പെടുത്തും. സൗജന്യ ഇടപാടിന് ശേഷമുളള ഓരോന്നിനും 21 രൂപ വെച്ച് നല്‍കണം. പണം പിന്‍വലിക്കല്‍, പണം അക്കൗണ്ട് വഴി അയക്കല്‍ തുടങ്ങിയവരും ഇതിന്റെ പരിധിയില്‍ വരും. ചാര്‍ജ് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതോടെയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. സ്വന്തം ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് മാസം അഞ്ച് ഇടപാടുകളാണ് അനുവദിക്കുക. മറ്റ് ബാങ്കുകളില്‍ നിന്ന് മെട്രോ നഗരങ്ങളില്‍ 3 ഇടപാടുകള്‍ നടത്താന്‍ കഴിയും. മറ്റ് നഗരങ്ങളില്‍ 5 ഇടപാടുകള്‍ക്കാണ് അനുമതിയുള്ളത്. ബാങ്ക് ലോക്കര്‍ നിയമങ്ങളിലും മാറ്റമുണ്ട്.