വമ്പൻ ഓഫറുമായി ബിഎസ്എന്‍എല്‍

രാജ്യത്ത് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വെറും ഒരു രൂപയ്ക്ക് പരിധിയില്ലാത്ത വോയ്‌സ് കോളും 4ജി ഡാറ്റയും നൽകാനൊരുങ്ങി ബിഎസ്എന്‍എല്‍.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ഉപഭോക്താക്കള്‍ക്കായി ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 വരെയാണ് ഈ ഓഫര്‍ ലഭിക്കുക.
പുതിയ സിം കണക്ഷന്‍ എടുക്കുന്നവര്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/നാഷണല്‍ വോയ്‌സ് കോളുകള്‍, ദിവസേന 100 എസ്എംഎസ്, ദിവസേന 2ജിബി 4ജി ഡാറ്റ എന്നിവയാണ് ലഭിക്കുക. പ്രതിധിന ഡാറ്റാപരിധി കഴിഞ്ഞാല്‍ ഡാറ്റാ വേഗം 40 കെബിപിഎസിലേക്ക് ചുരുങ്ങും.
എന്നാൽ നിലവിലുള്ള ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകില്ല. പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക എന്നും ബിഎസ്എന്‍എല്‍ വ്യക്തമാക്കി.
ബിഎസ്എന്‍എലിന്റെ ഈ പുതിയ പ്ലാന്‍ സ്വന്തമാക്കാനായി സമീപത്തുള്ള ബിഎസ്എന്‍എല്‍ റീട്ടെയില്‍ സ്ഥാപനമോ സേവന കേന്ദ്രങ്ങളോ സന്ദര്‍ശിച്ചാല്‍ മതി.
അതേസമയം രാജ്യവ്യാപകമായി 4ജി സേവനങ്ങള്‍ വിന്യസിക്കാനുള്ള ബിഎസ്എന്‍എലിന്റെ ദൗത്യം ഈ മാസത്തോടെ പൂര്‍ത്തിയാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ രാജ്യത്തുടനീളം സ്ഥാപിച്ചിരിക്കുന്നത്.
തദ്ദേശീയമായ സാങ്കേതിക വിദ്യയില്‍ ബിഎസ്എന്‍എല്‍ ഒരുക്കിയ 4ജി സേവനങ്ങള്‍ അനുഭവിച്ചറിയാന്‍ ഈ പുതിയ ഫ്രീഡം പ്ലാനിലൂടെ പുതിയ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
ഫ്രീഡം പ്ലാനില്‍ ബിഎസ്എന്‍എല്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ കമ്പനികളായ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ നല്‍കുന്നത് യഥാക്രമം 349 രൂപ, 379 രൂപ, 399 രൂപ പ്ലാനുകള്‍ക്കൊപ്പമാണ്








































































