ഓ.ഐ.സി.സി കുവൈറ്റ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി തോമസ് അനുസ്മരണം


കുവൈറ്റ്: ഓ.ഐ.സി.സി കുവൈറ്റ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി തോമസ് അനുസ്മരണം നടത്തുന്നു. 31 ന് സൂം മീറ്റിങ് വഴിയാണ് അനുസ്മരണ യോഗം നടക്കുന്നത്. കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് സി.പി മാത്യു അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യും. ഇടുക്കി ഡി.സി.സി മുൻ പ്രസിഡന്റ് അഡ്വ.ജോയ് തോമസ് മുഖ്യപ്രഭാഷണം നടത്തും.
ഒ.ഐ.സി.സി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശഎബി വരിക്കാട്ട്, ഇൻകാസ് ദുബായ് പ്രസിഡന്റ് അനൂപ് ബാലകൃഷ്ണൻ, ഒ.ഐ.സി.സി ഓസ്ട്രേലിയ പ്രസിഡന്റ് ഹൈനെസ് ബിനോയ്, യൂത്ത്കോൺഗ്രസ് ഇടുക്കി ജില്ല പ്രസിഡന്റ് മുകേഷ് മോഹൻ, ഒഐസിസി കുവൈറ്റ് ജനറൽ സെക്രട്ടറിമാരായ സെക്രട്ടറി ബി.സ് പിള്ള, ജോയ് ജോൺ, റോയ് കൈതവന, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജോൺ നെടിയപാല, ബിജോ മാണി, യുഡിഫ് തൊടുപുഴ നിയോജകമണ്ഡലം കൺവീനർ എൻ.ഐ ബെന്നി,കെ.സ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, ഒഐസിസി കുവൈറ്റ് വനിത വിഭാഗം പ്രസിഡന്റ് ജെസ്സി ജെയ്സൺ, ഒഐസിസി കുവൈറ്റ് ഇടുക്കി മുൻ ഭാരവാഹികളായ സണ്ണി മണർക്കാട്ട്, ജോസഫ് മൂക്കൻതോട്ടം, ജോസ് നടക്കുഴ, ബാബു പാറയാനി, റ്റുബിൻ കോടമുള്ളിൽ എന്നിവർ അനുസ്മരണ പ്രസംഗം നടത്തും.
31-12-21 വെള്ളിയാഴ്ച കുവൈറ്റ് സമയംവൈകിട്ടു 7:30 (ഇന്ത്യൻ സമയം 10:00) ന് സൂം പ്ലാറ്റഫോമിലാണ് മീറ്റിംഗ് നടക്കുകയെന്ന് ഒഐസിസി കുവൈറ്റ് ഇടുക്കി ജില്ലാ പ്രസിഡന്റ് ബൈജു പോൾ, ജനറൽ സെക്രട്ടറി അലൻ മൂക്കൻതോട്ടം, വൈസ് പ്രസിഡന്റ് ടോം ഇടയോടിയിൽ, ട്രഷറർ ബിജോയ് കുര്യൻ എന്നിവർ അറിയിച്ചു