നാട്ടുവാര്‍ത്തകള്‍
കട്ടപ്പന പള്ളിക്കവലയിൽ പൊട്ടിയ കുടിവെള്ള പൈപ്പ് മാറി ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും പൊട്ടി.ദിവസവും വെള്ളം റോഡിലുടെ ഒഴുകുന്നതിനാൽ റോഡും കുഴിയായി മാറുകയാണ്.
കട്ടപ്പന നഗരത്തിൽ പ്രധാന റോഡിൻ്റെ ടാറിങ്ങിനിടയിലൂടെ പോകുന്ന ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും പരിഹാരമില്ല.
റോഡിന് വീതി കൂട്ടി നിർമ്മിച്ചപ്പോൾ പൈപ്പുകൾ ടാറിങ്ങിനടിയിലായി.
മികച്ച രീതിയിൽ ടാർ ചെയ്തിരുന്ന ഭാഗത്തുകൂടിയാണ് വെള്ളം പുറത്തേക്കൊഴുകുന്നത്.
ഇതിന് സമീപത്ത് കോൺക്രീറ്റ് ചെയ്ത ഭാഗത്തും പൈപ്പ് പൊട്ടിയിട്ടുണ്ട്.
വെള്ളം ഒഴുകുന്ന ഭാഗത്ത് ടാറിങ്ങ് ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്.
ടാറിംഗ് കുത്തിപ്പൊളിച്ചെങ്കിൽ മാത്രമേ പൈപ്പിൻ്റെ പൊട്ടൽ പരിഹരിക്കാൻ സാധിക്കു.
ഇടുക്കി ലൈവിൻ്റ് വാർത്തയെ തുടർന്ന് പൈപ്പിൻ്റ് ലീക്ക് പരിഹരിച്ചെങ്കിലും ദിവസങ്ങൾക്കകം വീണ്ടും പൊട്ടി വെള്ളം പാഴാകുകയാണ്.കാല പഴക്കം ചെന്ന പഴയ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ച് ജലവിതരണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.