നാട്ടുവാര്‍ത്തകള്‍
നെടുങ്കണ്ടം – കൽകൂന്തൽ – പെരിഞ്ചാംകുട്ടി റോഡ് തകർന്നു തരിപ്പണം


നെടുങ്കണ്ടം ∙ കൽകൂന്തൽ – പെരിഞ്ചാംകുട്ടി റോഡ് തകർന്നു പൊതുഗതാഗതം നിലച്ചതോടെ ദുരിതത്തിലായി നെടുങ്കണ്ടം ചീനിപ്പാറ നിവാസികൾ. 8 കിലോമീറ്ററോളം വരുന്ന പാതയിൽ പല ഭാഗത്തും വലിയ ഗട്ടറുകൾ രൂപപ്പെട്ടു. മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്. കൽകൂന്തൽ മുതൽ ചീനിപ്പാറ വരെയുള്ള ഭാഗങ്ങളിൽ ഈയിടെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും മഴയിൽ തകർന്നു. ചീനിപ്പാറ മുതൽ പെരിഞ്ചാംകുട്ടി വരെയുള്ള ഭാഗങ്ങളിൽ വർഷങ്ങളായി അറ്റകുറ്റപ്പണി നടന്നിട്ടില്ല.
കഴിഞ്ഞ മഴക്കാലത്തു റോഡിലേക്കു മണ്ണിടിഞ്ഞതു പോലും നീക്കാൻ അധികൃതർ തയാറായിട്ടില്ല. റോഡിന്റെ അവസ്ഥ കാരണം ബസ് സർവീസോ മറ്റു സമാന്തര സർവീസുകളോ ഇപ്പോഴില്ല. ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണു നാട്ടുകാർ. റോഡ് അടിയന്തരമായി നന്നാക്കണമെന്നും ബസ് സർവീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു