നഗരങ്ങളിൽ മാത്രമല്ല, അങ്ങ് മാങ്കുളത്തുമുണ്ട് സ്മാർട്ട് അംഗനവാടികൾ. ഇടുക്കിയിലെ ആദ്യത്തെ സ്മാർട്ട് അംഗനവാടികൾ ആനക്കുളത്തും,ചിക്കണം കുടിയിലും ബുധനാഴ്ച്ച പ്രവർത്തനം തുടങ്ങും
ഭിത്തി നിറെയ കാര്‍ട്ടൂണ്‍ സിനിമയിലെ കഥാപാത്രങ്ങള്‍. ഇരിക്കാന്‍ ചിത്രപ്പണി ചെയ്ത കുഞ്ഞന്‍ കസേരകള്‍.
പാട്ട് കേള്‍ക്കാം. ടി.വി കാണാം, കളിക്കാം… കുട്ടികളുടെ പാര്‍ക്കല്ല ഇത്, മാങ്കുളത്ത് ഒരുങ്ങുന്ന സ്മാര്‍ട്ട് അംഗന്‍വാടികളിലെ കാഴ്ചകളാണ്. ഒേട്ടറെ പുതുമകളുമായാണ് ജില്ലയിലെ ആദ്യ സ്മാര്‍ട്ട് അംഗന്‍വാടികള്‍ മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്തും ചിക്കണംകുടിയിലും സജ്ജീകരിച്ചിരിക്കുന്നത്.
ഉദ്ഘാടനം ബുധനാഴ്ച നടക്കും. പേരില്‍ മാത്രമല്ല എല്ലാറ്റിലും സ്മാര്‍ട്ടായി വേറിട്ടൊരു അനുഭവം പകരുന്നവയാണ് ഇൗ അംഗന്‍വാടികള്‍. കളിയിലൂടെ വിദ്യാഭ്യാസം പകരുക എന്ന ആശയത്തിന്‍െറ ഭാഗമായി ഓരോ കഥ പ്രമേയമാക്കി ആര്‍ട്ടിസാന്‍സ് ഡെവലപ്മന്‍െറ് കോര്‍പറേഷനാണ് അംഗന്‍വാടികള്‍ രൂപകല്‍പന ചെയ്തത്. ആനക്കുളം സ്കൂളിന് സമീപത്തെ അംഗന്‍വാടിയില്‍ ഡിസ്നി വേള്‍ഡിന്‍െറ കഥയുടെ പശ്ചാത്തലമാണ് ഒരുക്കിയിരിക്കുന്നത്.
ചിക്കണംകുടിയില്‍ ജംഗിള്‍ ബുക്കിലെ കഥയാണ് വിഷയം. മൗഗ്ലിയും കൂട്ടുകാരുംണ് ചുമരുകളില്‍ നിറയെ. എല്ലാം ത്രീഡി ആര്‍ട്ട് പെയ്ന്‍റിങ്. ചിത്രപ്പണി ചെയ്ത കസേരകള്‍ക്ക് പുറമെ സ്മാര്‍ട്ട് ടി.വി, ഇന്‍റര്‍നെറ്റ് സൗകര്യം, കളിയുപകരണങ്ങള്‍, ശിശുസൗഹൃദ മേശ, സംഗീതം ആസ്വദിക്കാനും സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കാനുമായി ട്രോളി മൈക്ക് സെറ്റ്, കളിക്കാന്‍ പുല്ലുപിടിപ്പിച്ച ടര്‍ഫ് എല്ലാം ഇവിടെയുണ്ട്.
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് 2021-22ലെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തിയാണ് രണ്ടിടത്തും സ്മാര്‍ട്ട് അംഗന്‍വാടി ഒരുക്കിയത്. അഞ്ചുലക്ഷം രൂപ ഇതിന് അനുവദിച്ചു. കെട്ടിടങ്ങള്‍ പൂര്‍ണമായും നവീകരിച്ച് രൂപത്തിലും കാഴ്ചയിലും അടിമുടി മാറ്റി. പൈലറ്റ് പദ്ധതി എന്ന നിലയില്‍ മാങ്കുളത്ത് നാല് അംഗന്‍വാടികള്‍ ഈ വര്‍ഷം സ്മാര്‍ട്ടാകും.
വിജയകരമെങ്കില്‍ അടുത്ത വര്‍ഷം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഒമ്ബത് പഞ്ചായത്തിലും പദ്ധതി നടപ്പാക്കുമെന്ന് മാങ്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ ജോസ് പറഞ്ഞു. കുട്ടികള്‍ക്ക് ഇഷ്ടമുള്ള വിഷയം അടിസ്ഥാനമാക്കി സ്മാര്‍ട്ട് അംഗന്‍വാടി എന്ന ആശയം മുന്നോട്ടുവെച്ച് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് മാങ്കുളം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അലോഷിയ ജോസഫാണ്. പ്രീ സ്കൂള്‍ മുതല്‍ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസമാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം വെക്കുന്നതെന്ന് പ്രസിഡന്‍റ് ആനന്ദറാണി ദാസ് പറഞ്ഞു.