പ്രധാന വാര്‍ത്തകള്‍
15 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവാക്സിൻ ജനുവരി മൂന്ന് മുതൽ; ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് ജനുവരി 10 മുതൽ: പ്രധാനമന്ത്രി
രാജ്യത്ത് 15നും 18നും ഇടയ്ക്കുള്ള കുട്ടികൾക്കുള്ള വാക്സിൻ യജ്ഞം 2022 ജനുവരി മൂന്നിന് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 12നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്കുള്ള കോവാക്സിൻ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) ശനിയാഴ്ച ഭാരത് ബയോടെക്കിന് അനുമതി നൽകിയതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.