പുതുവത്സര ആഘോഷം ;മാരക ലഹരികൾ അതിർത്തി കടക്കുന്നു.തേനി ജില്ലയിലെ കമ്പം കേന്ദ്രീകരിച്ചാണ് വൻ ലോബികൾ പ്രവർത്തിക്കുന്നത്.പരിചയക്കാർക്കും, യഥാർത്ഥ ആവശ്യക്കാർക്കും മാത്രമാണ് ഇവർ ലഹരികൾ കൈമാറുന്നത്. ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ വച്ചാണ് കച്ചവടം. അതിനാൽ ഇവരുടെ യഥാർത്ഥ സങ്കേതം എവിടെയെന്ന് ഏജന്റുമാർക്കും, ആവശ്യക്കാർക്കും തിരിച്ചറിയാൻ കഴിയില്ല.
കട്ടപ്പന: ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് മാരക ലഹരി വസ്തുക്കൾ ഉൾപ്പടെ ജില്ലാ അതിർത്തി കടന്നെത്തുന്നതായി സൂചന. കഞ്ചാവിൽ തുടങ്ങി സ്റ്റാംപ് പോലുള്ള ലഹരി മരുന്നുകൾ ചെക്ക്പോസ്റ്റ് കടന്ന് എത്തുന്നുണ്ടെന്നാണ് രഹസ്യ വിവരം.തമിഴ്നാട്ടിലെ തേനി ജില്ല കേന്ദ്രീകരിച്ചാണ് ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നത്.ഇവർക്ക് ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും കണ്ണികളുമുണ്ട്.ഇത്തരം കണ്ണികൾ വഴിയാണ് ആവശ്യക്കാരിലേയ്ക്ക് മയക്ക് മരുന്ന് എത്തുന്നത്. ക്രിസ്തുമസ് – ന്യൂ ഇയർ പ്രമാണിച്ച് എക്സൈസ് പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ ലഹരി കടത്താൻ സംഘങ്ങൾ സമാന്തര വഴികൾ തിരഞ്ഞെടുത്തിട്ടുണ്ടെന്നും വിവരമുണ്ട്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് ചരക്കുമായി വരുന്ന ലോറികൾ കഞ്ചാവ് കടത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും സൂചന ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ വലിയ അളവിൽ കഞ്ചാവുമായി യുവാക്കൾ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന ശക്തമാക്കിയത്. തേനി ജില്ലയിലെ കമ്പം കേന്ദ്രീകരിച്ചാണ് വൻ ലോബികൾ പ്രവർത്തിക്കുന്നത്.പരിചയക്കാർക്കും, യഥാർത്ഥ ആവശ്യക്കാർക്കും മാത്രമാണ് ഇവർ ലഹരികൾ കൈമാറുന്നത്. ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ വച്ചാണ് കച്ചവടം. അതിനാൽ ഇവരുടെ യഥാർത്ഥ സങ്കേതം എവിടെയെന്ന് ഏജന്റുമാർക്കും, ആവശ്യക്കാർക്കും തിരിച്ചറിയാൻ കഴിയില്ല.വനാതിർത്തികളിൽ പരിശോധനയുള്ളതിനാൽ കാട്ടുപാതകൾ വഴിയുള്ള കടത്ത് കുറഞ്ഞിട്ടുണ്ട്. എന്നാൽ വാഹനങ്ങളിൽ രഹസ്യ അറകൾ നിർമ്മിച്ചും, കാറുകളുടെ ഡോർ പാഡുകൾ,റൂഫിംഗ് , എഞ്ചിൻ റൂം എന്നിവയ്ക്കുള്ളിലും ലഹരി വസ്തുക്കൾ ഒളിപ്പിച്ച് കടത്തുന്നുണ്ട്.
കഞ്ചാവിന് പുറമേ, യുവാക്കൾക്കിടയിൽ ഹരമായി മാറിയ ലഹരി വസ്തുക്കളായ എല്‍.എസ്.ഡി, എം.ഡി.എം.എ തുടങ്ങിയവയും ഹാഷിഷ് ഓയില്‍, വ്യാജ വിദേശ മദ്യം എന്നിവയും അയൽ സംസ്ഥാനത്തെ അതിർത്തി ടൗണുകളിൽ സുലഭമാണ്. മുൻ കാലങ്ങളിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരി പാർട്ടികൾ കണ്ടെത്തിയ സാഹചര്യത്തിൽ പ്രധാന ടൂറിസം മേഖലകളിലും സംയുക്ത പരിശോധന വർധിപ്പിച്ചിട്ടുണ്ട്….