പോത്തൻകോട് സുധീഷ് വധം, ഒട്ടകം രാജേഷ് തമിഴ്നാട്ടിൽ നിന്നും പിടിയിലായി
പോത്തന്‍കോട് സുധീഷ് വധക്കേസില്‍ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.ഇന്ന് പുലര്‍ച്ചെയാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
വധക്കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് ഒട്ടകം രാജേഷ്. ഇയാളെ തിരഞ്ഞ് പോയ വള്ളംമറിഞ്ഞ് പൊലീസുകാരന് മരിച്ചിരുന്നു. ഉണ്ണി, ശ്യാം, രാജേഷ്, എന്നിവരാണ് സുധീഷ് വധക്കേസിലെ മുഖ്യപ്രതികള്‍. ഉണ്ണിയേയും ശ്യാമിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുധീഷിന്റെ ഭാര്യാ സഹോദരനാണ് ശ്യാം.
ഡിസംബര്‍ 11നാണ് സുധീഷ് കൊല്ലപ്പെട്ടത്. വീട്ടില്‍ കയറി ആക്രമിച്ച ശേഷം അക്രമിസംഘം സുധീഷിന്റെ ഇടതുകാല് വെട്ടിയെടുത്ത്, ബൈക്കില്‍ അര കിലോമീറ്റര്‍ അപ്പുറം കല്ലൂര്‍ മൃഗാശുപത്രി ജംഗ്ഷനിലെത്തിച്ച് ആഹ്ലാദ പ്രകടനം നടത്തി. തുടര്‍ന്ന് കാല് റോഡില്‍ വലിച്ചെറിയുകയായിരുന്നു. വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു സുധീഷ്. വധശ്രമക്കേസില്‍ ഒളിവിലിരിക്കെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്.