തൃശൂരില്‍ നടന്ന 44 -മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ ഇടുക്കി ജില്ല 88 പോയിന്‍്റ് നേടി റണ്ണര്‍ അപ്പ് ആയി.
തൊടുപുഴ: തൃശൂരില്‍ നടന്ന 44 -മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ ഇടുക്കി ജില്ല 88 പോയിന്‍്റ് നേടി മൂന്ന് ബെസ്റ്റ് ചാമ്ബ്യനര്‍ പട്ടത്തോടെ റണ്ണര്‍ അപ്പ് ആയി.
പുരഷ വിഭാഗത്തില്‍ 60 കെജി വിഭാഗത്തില്‍ ബിമല്‍ കെ.ജി (ഒന്നാം സ്ഥാനം), 70 കെജി ശിവജിത് (മൂന്നാം സ്ഥാനം), 8o കെജി വിഭാഗത്തില്‍ ജിതിന്‍ മാത്യു (രണ്ടാം സ്ഥാനം), 85 കെജി വിഭാഗത്തില്‍ അജേഷ് സി.വി (രണ്ടാം സ്ഥാനം), 90 കെജിയില്‍ ആന്‍്റോ സെബാസ്റ്റ്യന്‍ (ഒന്നാം സ്ഥാനം), 100 കെജി വിഭാഗത്തില്‍ ജിസ് മാത്യു (ഒന്നാം സ്ഥാനം) എന്നിവര്‍ വിജയികളായി.
വനിതാ വിഭാഗത്തില്‍ 55 കെജി വിഭാഗത്തില്‍ ഷെല്ലി മെറിന്‍ രണ്ടാം സ്ഥാനവും, 65 കെജി വിഭാഗത്തില്‍ ആന്‍സലറ്റ് ജോസ് രണ്ടാം സ്ഥാനവും, 70 കെജിയില്‍ ടിഗ്ഗിള്‍ ജിതിന്‍ രണ്ടാം സ്ഥാനവും, 80 കെജി വിഭാഗത്തില്‍ ജിന്‍സി മോള്‍ സെബാസ്റ്റ്യന്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയര്‍ ബോയ്സ് 6o കെജി വിഭാഗത്തില്‍ എല്‍വിന്‍ സൈമണ്‍ (രണ്ടാം സ്ഥാനം), 65 കെജി വിഭാഗത്തില്‍ ആഷിക് നിഷാദ് (ഒന്നാം സ്ഥാനം), 55 കെജിയില്‍ വിഷ്ണു സുരേഷ് (ഒന്നാം സ്ഥാനം), 65 കെജിയില്‍ ഗൗതം ലെഫ്റ്റ് (ഒന്നാം സ്ഥാനം), 80 കെജി വിഭാഗത്തില്‍ ജോയല്‍ ജോര്‍ജ് (ഒന്നാം സ്ഥാനനം), 80 പ്ലസ് വിഭാഗത്തില്‍ എ ബിന്‍ ബിനു (ഒന്നാം സ്ഥാനം), ജൂനിയര്‍ ഗേള്‍സ് അതുല്യ ബിനു 55 കെജി വിഭാഗം (രണ്ടാം സ്ഥാനം), ഷെല്ലി മെറിന്‍ (മൂന്നാം സ്ഥാനം) എന്നിവര്‍ വിജയികളായി.
ബെസ്റ്റ് ചാമ്ബ്യനറായി പുരുഷ വിഭാഗത്തില്‍ ജിസ് മാത്യു, വനിതാ വിഭാഗത്തില്‍ര്‍ ജിന്‍സി സെബാസ്റ്റ്യന്‍, ജൂനിയര്‍ വിഭാഗത്തില്‍ ജോയല്‍ ജോര്‍ജ് എന്നിവരെ തെരെഞ്ഞെടുത്തു. അസോസിയേക്ഷനെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡന്‍്റ് മനോജ് കോക്കാട്ട്, സീനിയര്‍ റഫറി പി.കെ ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദുവില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി.