വിദ്യാഭ്യാസം
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പത്ത് ദിവസത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്.

2021 ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ട് വരെയാണ് അവധി.
സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്ന് മുതല്‍ തുറന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ക്രിസ്മസ് അവധി പ്രഖ്യാപിച്ചത്. 19 മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറന്നത്.