6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അക്രമം തടയാൻ ഓപ്പറേഷൻ ” കാവൽ ” മയക്കുമരുന്ന് കടത്ത്, മണല്‍ കടത്ത്, കള്ളക്കടത്ത്, സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ എന്നിവ തടയുന്നതിനും ഇവക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനും പ്രത്യേക പദ്ധതിക്ക് പൊലീസ് രൂപം നല്‍കി





മയക്കുമരുന്ന് കടത്ത്, മണല്‍ കടത്ത്, കള്ളക്കടത്ത്, സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ എന്നിവ തടയുന്നതിനും ഇവക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനും പ്രത്യേക പദ്ധതിക്ക് പൊലീസ് രൂപം നല്‍കി.’ഓപറേഷന്‍ കാവല്‍’ എന്ന് പേരിട്ട പദ്ധതി വിജയകരമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. വിവിധ കുറ്റകൃത്യങ്ങള്‍ നടത്തി ഒളിവില്‍ കഴിയുന്നവരെ കണ്ടെത്താന്‍ ജില്ല പൊലീസ് മേധാവികള്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കും.
സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക സ്പെഷല്‍ ബ്രാഞ്ച് തയാറാക്കും. ഇവരെ കര്‍ശനമായി നിരീക്ഷിക്കും. ജാമ്യത്തിലിറങ്ങിയവര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ലംഘിച്ചതായി കണ്ടെത്തിയാല്‍ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യും.

നേരത്തേ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ഡേറ്റ ബേസ് ജില്ല അടിസ്ഥാനത്തില്‍ തയാറാക്കും. ആവശ്യമെങ്കില്‍ കാപ നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്യും. സ്ഥിരം കുറ്റവാളികളുടെ മുഴുവന്‍ വിവരങ്ങളും ജില്ല പൊലീസ് മേധാവിമാര്‍ തയാറാക്കും. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും.

സ്വീകരിച്ച നടപടി ജില്ല പൊലീസ് മേധാവികള്‍ മുഖേന സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിമാര്‍ ദിവസവും രാവിലെ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭ്യമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!