ചുരുളഴിക്കാൻ സൂര്യനെ തൊട്ട് സോളാർ പ്രോബ്.
മനുഷ്യാന്വേഷണം ഇനിയും ചെന്നുതൊട്ടിട്ടില്ലാത്ത സൂര്യെന്റ അന്തരീക്ഷത്തിലെത്തി നാസ പേടകം.പാര്‍കര്‍ സോളാര്‍ പ്രോബ് ആണ് കൊറോണ എന്ന സൂര്യെന്റ ബാഹ്യ അന്തരീക്ഷത്തില്‍ ആദ്യമായി എത്തി ശാസ്ത്രം കാത്തിരുന്ന നിര്‍ണായക വിവരങ്ങള്‍ കൈമാറിയത്.
സൂര്യെന്റ 1.3 കോടി കിലോമീറ്റര്‍ അടുത്താണിത്. കഴിഞ്ഞ ഏപ്രിലിലാണ് സോളാര്‍ പ്രോബ് അവിടെ എത്തിയതെങ്കിലും വിവരങ്ങള്‍ നാസ പുറത്തുവിടുന്നത് ബുധനാഴ്ച. സോളാര്‍ പ്രോബിലെ വൈഡ് ഫീല്‍ഡ് ഇമേജര്‍ ഉപയോഗിച്ച് കൊറോണയുടെ മുകളിലത്തെ പാളിയിലും താഴെയും സഞ്ചരിച്ച് നിര്‍ണായക വിവരങ്ങള്‍ കൈമാറിയതായി നാസ വ്യക്തമാക്കുന്നു.
സൗര രഹസ്യങ്ങള്‍ തേടി 2018ലാണ് സോളാര്‍ പ്രോബ് ആകാശത്തേക്ക് കുതിച്ചത്. ഇതിനകം ഒമ്ബത് തവണ സൂര്യനെ വലം വെച്ച പേടകം 2025 ല്‍ ദൗത്യം അവസാനിക്കും മുമ്ബ് 15 തവണകൂടി സൂര്യനെ വലം വെക്കും. മണിക്കൂറില്‍ അഞ്ചു ലക്ഷത്തിലേറെ കിലോമീറ്റര്‍ വേഗത്തിലാണ് ഇതിെന്റ സഞ്ചാരം.
അതുവഴി ഉയര്‍ന്ന താപനം മൂലമുള്ള കേടുപാടുകള്‍ സംഭവിക്കാതെ സംരക്ഷിക്കാനാകും. സോളാര്‍ പ്രോബ് പേടകം സൗര്യനെയും സൗരയൂഥത്തെയും കുറിച്ച മനുഷ്യെന്റ അറിവില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കണക്കുകൂട്ടുന്നത്.