San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘കാലടിയിലെ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കണമെന്നാണ് സർക്കാർ നിലപാട്, കോടതി വിധി അംഗീകരിക്കുന്നു’: മുഖ്യമന്ത്രി



വിവിധ ബില്ലുകൾ മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. എൽപിഎസ് ടി സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലും അംഗീകരിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അനുപാതം കുറയ്ക്കാനുള്ള നിർദേശം മുഖ്യമന്ത്രി തള്ളി. സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 1:25 അനുപാതം ആക്കിയാലും തസ്തിക കൂടുന്ന സാഹചര്യമല്ല. ഇല്ലാത്ത തസ്തികയിൽ എങ്ങനെ നിയമിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സാഹചര്യം സമരക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. കാലടി സസ്പെൻഷൻ വിഷയത്തിൽ കോടതി വിധി അംഗീകരിക്കുന്നുവെന്നും വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കണമെന്നാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഭാതര്‍ക്കം വഷളാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. ബോര്‍ഡ് കോര്‍പറേഷൻ വിഭജന ചര്‍ച്ച അന്തിമഘട്ടത്തിലാണ്. കോണ്‍ഗ്രസിലെ വിവാദങ്ങളിൽ മറുപടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിൽ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി ചെയ്തത്. കെപിസിസി പ്രസിഡന്‍റിനോട് ചോദിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താനും സൈബര്‍ ആക്രമണം നേരിടുന്നുണ്ട്. വ്യാജവാര്‍ത്തകളെല്ലാം ഒരു കേന്ദ്രത്തിൽ നിന്നാണെന്നും മുഖ്യമന്ത്രി വി ഡി സതീൻ ചൂണ്ടിക്കാട്ടി.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button