Idukki വാര്‍ത്തകള്‍
ദീപാവലി സീസൺ അവസാനിച്ചതിന് പിന്നാലെ വീണ്ടും വില കൂട്ടി കാർ കമ്പനികൾ

ദീപാവലി സീസൺ അവസാനിച്ചതിനു പിന്നാലെ വീണ്ടും കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കൾ. ടാറ്റാ മോട്ടോഴ്സും ഹ്യൂണ്ടായ് മോട്ടർ ഇന്ത്യയും ഡിസംബർ ഒന്നു മുതൽ വിലവർധന പ്രഖ്യാപിച്ചു. ജനുവരി ഒന്നു മുതൽ ഔഡി കാറുകളുടെയും വില കൂടും. മാരുതി സുസുക്കി ഇന്ത്യ കഴിഞ്ഞദിവസം തിരഞ്ഞെടുത്ത മോഡലുകൾക്ക് വില വർദ്ധിപ്പിച്ചിരുന്നു. ഉയരുന്ന നിർമ്മാണ ചിലവിന്റെ സമ്മർദ്ദം മറികടക്കാനാണ് കമ്പനികളുടെ നീക്കം.
തിരഞ്ഞെടുത്ത മോഡലുകൾക്കും വേരിയന്റുകൾക്കും 8000 രൂപ വരെയാണ് ഹ്യുണ്ടായി വില വർദ്ധിപ്പിക്കുന്നത്. ടാറ്റ മോട്ടോഴ്സ് ഇന്ധന വാഹനങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ശരാശരി 0.5% വില കൂട്ടും. ഔഡി കാറുകളുടെ വില 2% വരെയാണ് ഉയർത്തുന്നത്. 2026 ഇത് നാലാം തവണയാണ് വാഹന നിർമ്മാതാക്കൾ വില കൂട്ടുന്നത്.

















































































































































