മഴ നിലച്ചു, സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം കൂടി. ബുധനാഴ്ച്ച ചിലവായത് 76. 67 ദശലക്ഷം യൂണിറ്റ് വൈദ്യുതി
സംസ്ഥാനത്ത് മഴ നിലച്ചതോടെ ചൂട് വര്‍ധിച്ചതിനെത്തുടര്‍ന്ന് വൈദ്യുതി ഉപഭോഗം കുതിക്കുന്നു.സംസ്ഥാനത്ത് ബുധനാഴ്ച മൊത്ത വൈദ്യുതി ഉപഭോഗം 76.67 ദശലക്ഷം യൂനിറ്റാണ്. നവംബറില്‍ ഇതേസമയം ശരാശരി 70 ദശലക്ഷം യൂനിറ്റായിരുന്നു. മഴ തീര്‍ത്തും മാറി നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും ഉപഭോഗം വര്‍ധിക്കാനാണ് സാധ്യത. ഫാന്‍, എയര്‍ കണ്ടീഷനര്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചതാണ് ഉപഭോഗം കൂടാന്‍ കാരണം.
നീരൊഴുക്ക് കുറയുകയും ജലനിരപ്പ് താഴ്ന്നുതുടങ്ങുകയും ചെയ്തതോടെ വൈദ്യുേതാല്‍പാദനവും ഗണ്യമായി കുറച്ചു. വ്യാഴാഴ്ച രാവിലത്തെ കണക്കുപ്രകാരം 26.2 ദശലക്ഷം യൂനിറ്റാണ് ആഭ്യന്തര ഉല്‍പാദനം. നവംബറില്‍ ഇതേ ദിവസം 41 ദശലക്ഷം യൂനിറ്റായിരുന്നു.
വേനല്‍ കടുക്കുമ്ബോള്‍ വൈദ്യുതി വില വര്‍ധിക്കുകയും ക്ഷാമം നേരിടുകയും ചെയ്യും. ഇത് മുന്നില്‍ കണ്ട് ഡാമുകളില്‍ ജലം കരുതലായി സൂക്ഷിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് വൈദ്യുതി വകുപ്പിെന്‍റ ഡാമുകളിലെല്ലാം കൂടി 3832.7 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലം ശേഷിക്കുന്നുണ്ട്.
ഇത് സംഭരണശേഷിയുടെ 93 ശതമാനമാണ്. ബുധനാഴ്ച 76.67 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ 26.2 ദശലക്ഷം യൂനിറ്റ് ആഭ്യന്തരമായി ഉല്‍പാദിപ്പിച്ചു. 50.43 ദശലക്ഷം യൂനിറ്റ് പുറം സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങി. ഇടുക്കിയില്‍ 9.86 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. ശബരിഗിരിയില്‍ 5.03 ദശലക്ഷം യൂനിറ്റ്, കുറ്റ്യാടി രണ്ട്, നേര്യമംഗലം 1.3, ലോവര്‍പെരിയാര്‍ 1.88 എന്നിങ്ങനെയാണ് മറ്റ് നിലയങ്ങളിലെ ഉല്‍പാദനം.