വില കൂപ്പുകുത്തുന്നു,ചെറുകിട തേയില കര്‍ഷകര്‍ക്ക് ഈ സീസണിലും നിരാശ, വില പത്ത് രൂപയിലും താഴെ, അനിയന്ത്രിതമായ ഇറക്കുമതി നിയന്ത്രിക്കണമെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ
ചെറുകിട കര്‍ഷകരെ ദുരിതത്തിലാക്കി തേയില വില കൂപ്പുകുത്തുന്നു. 30 രൂപ വിലയുണ്ടായിരുന്ന പച്ചക്കൊളുന്തിന് ഇപ്പോള്‍ വില 10 രൂപയിലെത്തി. ഇതോടെ സീസണില്‍ വലിയ നഷ്ടം നേരിമെന്ന ഭീതിയിലാണ് ജില്ലയിലെ നൂറുകണക്കിനു ചെറുകിട തേയില കര്‍ഷകര്‍. അനിയന്ത്രിതമായുള്ള ഇറക്കുമതിയാണ് തേയില വിലയില്‍ ഇടിവുണ്ടാകാന്‍ കാരണമെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തേയില ഉല്പാദനത്തില് ഗണ്യമായ കുറവുണ്ടായിരുന്നു. ഇക്കാര്യം പെരുപ്പിച്ചു കാണിച്ചാണ് വ്യാപകമായി തേയില ഇറക്കുമതി ആരംഭിച്ചത്. തേയിലപ്പൊടിയുടെ ഇറക്കുമതി വര്‍ധിച്ചതോടെ തേയിലക്കൊളുന്തിനും വിലയിടിവുണ്ടാകുകയായിരുന്നു.
അനുകൂല കാലാവസ്ഥയെ തുടര്‍ന്ന് കേരളം, കര്‍ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തേയില ഉല്പാദനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ആസാമില്‍ മാത്രം ഉല്പാദനം ഗണ്യമായി കുറഞ്ഞു. മറ്റുള്ള സംസ്ഥാനങ്ങളിലെ വര്‍ധനവ് പുറത്തു കാണിക്കാതെയാണ് വ്യാപകമായി തേയിലപ്പൊടി ഇറക്കുമതി ചെയ്യുന്നത്. വിലയിലെ വ്യത്യാസങ്ങള്‍ വന്‍കിട കമ്പനികളെ കാര്യമായി ബാധിക്കാറില്ല. എന്നാല്‍ ജില്ലയിലെ അടക്കം നൂറുകണക്കിനു ചെറുകിട തേയില കര്‍ഷകര്‍ക്കാണ് വിലയിടിവ് തിരിച്ചടിയാകുന്നത്. വില കുറയുന്നതിനു പിന്നാലെ വളം ഉള്‍പ്പെടെയുള്ളവയുടെ വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ശ്രീലങ്ക, കെനിയ, നേപ്പാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് തേയിലപൊടി ഇറക്കുമതി ചെയ്യുന്നത്. ഗുണനിലവാരം കുറഞ്ഞ തേയില കുറഞ്ഞ വിലയില്‍ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങിയതോടെയാണ് ഇന്ത്യന്‍ തേയിലയുടെ മാര്‍ക്കറ്റ് ഇടിഞ്ഞത്. തേയില ഉല്പാദന രംഗത്ത് ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പ്രതിവര്‍ഷം 139 കോടി കിലോഗ്രാം തേയിലയാണ് രാജ്യത്ത് ഉല്പാദിപ്പിക്കുന്നത്. വിദേശത്ത് നിന്നും വില കുറഞ്ഞ തേയിലപ്പൊടി ഇറക്കുമതി ചെയ്ത ശേഷം ഇവ ഇന്ത്യന്‍ തേയിലയുമായി കൂട്ടിക്കലര്‍ത്തി വില്പന നടക്കുന്നതായും വിവരമുണ്ട്. ഇങ്ങനെ വരുന്നത് അന്താരാഷ്ര്ട വിപണിയില്‍ ഇന്ത്യന്‍ തേയിലയുടെ വില ഇടിയുന്നതിനു കാരണമാകും.