നാട്ടുവാര്‍ത്തകള്‍
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍ന്റെ ഷട്ടര്‍ 30 സെ.മീ ഉയര്‍ത്തി; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം


മുല്ലപ്പെരിയാര്‍ ഡാമിലെ നിലവില്‍ 10 സെന്റീമീറ്റര്‍ തുറന്നിരിക്കുന്ന ഷട്ടര്‍ ഇന്ന് രാവിലെ 9.30 മുതല്‍ 30 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തി. 420.61 ഘനയടി ജലം പുറത്തേക്ക് ഒഴുക്കിവിടുന്നതാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.