വാത്തിക്കുടി, പെരുവന്താനം പഞ്ചായത്തുകളില്‍ സാഗി പദ്ധതിയ്ക്ക് തുടക്കം കുറിച്ചു
ഇടുക്കി ജില്ലയിലെ വാത്തിക്കുടി, പെരുവന്താനം ഗ്രാമപഞ്ചായത്തുകളില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കല്‍ പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (SAGY) വിപുലമായ പദ്ധതികളോടെ തുടക്കം കുറിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പിയാണ് സാഗി പദ്ധതിയില്‍ അഞ്ച്, ആറ് ഫേസുകളില്‍ വാത്തിക്കുടി, പെരുവന്താനം ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ ഉളള പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനൊപ്പം വികസന വിടവുകളും, പ്രാദേശിക സാധ്യതകളും പരിഗണിച്ച് രൂപം നല്‍കുന്ന കര്‍മ്മ പദ്ധതിയും ചേര്‍ത്ത് ഗ്രാമങ്ങളെ വികസന മാതൃകകളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ രൂപരേഖ തയ്യാറാക്കണമെന്ന് ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ ആലോചന യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, ശുചിത്വം, വ്യക്തി വികസനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ ഗണ്യമായ മാറ്റം സൃഷ്ടിക്കാന്‍ പദ്ധതിയ്ക്ക് കഴിയണമെന്ന് സാഗി പദ്ധതിയ്ക്ക് ജില്ലയില്‍ നേതൃത്വം നല്‍കുന്ന ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍ ജില്ലാതല ഉദ്യോഗസ്ഥരെ അറിയിച്ചു. അടുത്ത ഘട്ടമായി 2 ഗ്രാമപഞ്ചായത്തുകളിലും വില്ലേജ് ഡെവലപ്പ്മെന്റ് പ്ലാന്‍ തയ്യാറാക്കി മാതൃകാ ഗ്രാമപ്രഖ്യാപനത്തിനായി ഗ്രാമപഞ്ചായത്ത് തലത്തില്‍ യോഗം ചേരുന്നതാണെന്നും ഈ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന എല്ലാ വകുപ്പ്തല പദ്ധതികളും യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു. വാത്തിക്കുടി, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, എം.പിയുടെ പി.എ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, വാത്തിക്കുടി, പെരുവന്താനം പഞ്ചായത്തുകളുടെ ചാര്‍ജ്ജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ലോക്ക് സെക്രട്ടറിമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.