ഉപ്പുതറ പഞ്ചായത്ത് ഭരണ സമിതിയിലെ യു ഡി എഫ് അംഗങ്ങൾ ഉപ്പുതറ കൃഷിഭവൻ ഉപരോധിച്ചു
ഉപ്പുതറ പഞ്ചായത്ത് ഭരണ സമിതിയിലെ യു ഡി എഫ് അംഗങ്ങൾ ഉപ്പുതറ കൃഷിഭവൻ ഉപരോധിച്ചു. ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോസഫ് ഉപരോധ സമരം ഉത്ഘാടനം ചെയ്തു.ലൈഫ് ഭവന പദ്ധതിപ്രകാരം അർഹരായവരെ കണ്ടെത്താൻ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി ഇ ഒ , കൃഷി ഭവതിലെ കൃഷി അസിസ്റ്റന്റു ഉദ്യോഗസ്ഥർ എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നവംബർ ഒന്നിന് തുടങ്ങി നവംബർ 30 ന് അവസാനിക്കണം. 18 വാർഡുകളുള്ള പഞ്ചായത്തിൽ കൃഷി അസിസ്റ്റന്റ് ഉദ്യോഗസ്ഥർ 6 വാർഡ് കളിലെ അർഹരായവരെ കണ്ടെത്തണം. എന്നാൽ നാളിതു വരെ അവർ ഈ ജോലി ചെയ്യാൻ തയ്യാറായിട്ടില്ല. പഞ്ചായത്ത് ഭരണ സമാതി പലതവണ ആവശ്യപ്പെട്ടിടും ഈ ഉദ്യേഗ്ഗസ്ഥർ ധിക്കാരപരമായ നടപടിയുമായി മുന്നോട്ട് പോവുകയാണ്.
ഇതേ തുടർന്നാണ് യുഡിഎഫ് അംഗങ്ങൾ കൃഷി ഓഫീസ് ഉപരോധിച്ചത്. അർഹരായവർക്ക് വീട് നഷ്ടപ്പെടുന്ന അവസ്ഥയാ ണ്. കൃഷി അസിസ്റ്റന്റ് ഉദ്യോഗസ്ഥർ ധിക്കാരപരമായ നടപടിയുമായി മുന്നോട്ട് പോവുകയാണങ്കിൽ ശക്തമായ സമരത്തെ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും വെവസ് പ്രസിഡന്റ് സിനി ജോസഫ് പറഞ്ഞു. (ബൈറ്റ് ) ഉപരോധ സമരത്തിൽ സാബു വേങ്ങവേലിൽ അധ്യക്ഷത വഹിച്ചു.ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ , ഡി സി സി സെക്രട്ടറി അഡ്വ അരുൺ പൊടിപാറ,കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡന്റ് ജോർജ് ജോസഫ് കുറുമ്പുറം,ആർ എസ് പി ഏരിയ കമ്മറ്റി യംഗം കെ.പി കേശവൻ, പഞ്ചായത്തംഗങ്ങളായ
ഒമന സോദരൻ,ഐബി പൗലോസ്,രശ്മി പി. ആർ,ലീലാമ്മ ജോസ് ,സരിത പി. എസ് എന്നിവർ പങ്കെടുത്തു.