കേരളോത്സവം 2021 – ഓണ്‍ലൈനായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
യുവാക്കളുടെ കലാപരവും സാംസ്‌കാരികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2021 കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ കലാ മത്സരങ്ങള്‍ മാത്രമായി സംഘടിപ്പിക്കുന്നു. മത്സരാര്‍ത്ഥികള്‍ക്ക് നേരിട്ട് ജില്ലകളിലേക്ക് മത്സരിക്കാവുന്നതാണ്. പ്രത്യേകം തയ്യാറാക്കിയ വെബ് ആപ്ലിക്കേഷനിലൂടെയാണ് രജിസ്ട്രേഷനും വീഡിയോ അപ്ലോഡിംഗ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
നവംബര്‍ 25 മുതല്‍ 30 വരെ www.keralolsavam.com എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ മത്സരാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കു രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന സമയത്ത് മത്സരാര്‍ത്ഥികള്‍ക്ക് ഒരു രജിസ്റ്റര്‍ നമ്പരും കോഡ് നമ്പരും ലഭ്യമാകും. ഈ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് അടുത്ത ഘട്ടത്തില്‍ മത്സരങ്ങളുടെ റെക്കോഡ് ചെയ്ത വീഡിയോകള്‍ അപ്ലോഡ് ചെയ്യേണ്ടത്. നിശ്ചിത സമയ പരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമെ വീഡിയോ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യ ലഭ്യമാവുകയുള്ളു..
വീഡിയോകള്‍ റെക്കോഡ് ചെയ്യുമ്പോള്‍ മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ച കോഡ് നമ്പരുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിക്കണം. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതിനായി വീണ്ടും നിശ്ചിത ദിവസം കൂടി ലഭിക്കുന്നതാണ്.