കേരളാ ടൂറിസം ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കയ്യാങ്കളി
എൽ ഡി എഫ് പ്രവർത്തകർ സ്കൈ ന്യൂസ് റിപ്പോർട്ടർ ഷാജി കുരിശുംമൂടിനെ ആക്രമിച്ചു.
.ഇന്ന് രാവിലെ മുതൽ പീരുമേട്ടിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് വർഷങ്ങളായി കയ്യാളിയിരുന്ന ഭരണം നിലനിർത്താനായി യു ഡി എഫും ഭരണം പിടിച്ചെടുക്കാനായി എൽ ഡി എഫും വലിയ പോരാട്ടമാണ് സംഘടിപ്പിച്ചത്. ജില്ലാ തല നേതാക്കൾ ഉൾപ്പെടെ സ്ഥലത്ത് തമ്പടിച്ചിരുന്നു. രാവിലെ മുതൽ പലവിധ കാരണങ്ങൾ പറഞ്ഞ് എൽ ഡി എഫ് പ്രകോപനമുണ്ടാക്കിയിക്കുന്നു. പോലീസ് ഇടപെട്ടാണ് പ്രവർത്തകരെ ശാന്തമാക്കിയത്. ഉച്ചകഴിഞ്ഞ് വിഷ്വൽ എടുക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെയും എൽ ഡി എഫ് പ്രവർത്തകർ ആക്രമിച്ചു. വീക്ഷണം പത്രം റിപ്പോർട്ടറും സ്കൈ ന്യൂസ് പ്രതിനിധിയുമായ ഷാജി കുരിശുംമൂടിന് അക്രമത്തിൽ പരിക്കേറ്റു. ഷാജി വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
കേരളാ ടൂറിസം ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാഗമൺ ഭരണ സമിതിയിലേക്കുള്ള തെരത്തെടുപ്പ് പീരുമേട് സർക്കിൾ സഹകരണ ഓഡിറ്റോറിയത്തിൽ വച്ചാണ് നടന്നത് UDF പാനലും LDF നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിയും മാണ് . പതിമൂന്നംഗ ഭരണ സമിതിയിലേക്ക് നേരിട്ട് മത്സരിച്ചത്. 9 ജനറൽ അംഗങ്ങൾ , 2 വനിതാ അംഗങ്ങൾ, 2 സംവരണ അംഗങ്ങൾ എന്നിവയിലക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്കൈ ന്യൂസ് റിപ്പോർട്ടറെ അക്രമിച്ച സംഭവത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു.