രാജ്യത്തെ രണ്ടു പൊതുമേഖലാ ബാങ്കുകൾ കൂടി സ്വകാര്യവൽകരിക്കുമെന്ന് കേന്ദ്ര സർക്കാർ
രാജ്യത്തെ രണ്ടു പൊതുമേഖലാ ബാങ്കുകൾ കൂടി സ്വകാര്യവൽകരിക്കുമെന്ന് കേന്ദ്ര സർക്കാർ. ഈ സമ്മേളന കാലയളവിൽ പാർലമെന്റിൽ ഇക്കാര്യം അവതരിപ്പിക്കാനാണ് നീക്കം. ഇതിനായി ബാങ്കിംഗ് നിയമ ഭേദഗതി ബിൽ കൊണ്ടുവരും.
ഇന്ത്യന് ഓവര്സീസ് ബാങ്കും, സെന്ട്രല് ബാങ്ക് ഓഫ് ഇന്ത്യയുമാണ് സ്വകാര്യവൽക്കരിക്കുന്നത്. നടപ്പുവർഷം രണ്ടു ബാങ്കുകളുടെ സ്വകാര്യവൽക്കരണം ഉണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തേ അറിയിച്ചിരുന്നു.
പൊതുമേഖലാ ബാങ്കുകളുടെ ആസ്തി വിറ്റഴിച്ച് 1.75 ലക്ഷം കോടി രൂപ നേടാനാണ് കേന്ദ്രസര്ക്കാര് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്ട്ടുകൾ. ഇതിനൊപ്പം പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഭേദഗതി ബില്ലും കേന്ദ്രം പാസാക്കിയേക്കും.