previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കിപ്രധാന വാര്‍ത്തകള്‍

ലൈനിലെ അറ്റകുറ്റപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ കെ എസ് ഇ ബി ജീവനക്കാരന് ദാരുണാന്ത്യം



കട്ടപ്പന: നഗരത്തിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു.നിർമ്മലാസിറ്റി മണ്ണാത്തിക്കുളത്തിൽ എം.വി ജേക്കബാണ് (ബെന്നി 52 ) മരിച്ചത്.ലൈനിലെ തകരാർ പരിഹരിക്കുന്ന ശ്രമത്തിനിടെ ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. പോസ്റ്റിന് മുകളിൽ കുടുങ്ങിയ ഇദ്ദ്ദേഹത്തെ അഗ്നി ശമന സേനയെത്തിയാണ് താഴെയിറക്കിയത്. ഒരു മണിക്കൂറോളമെടുത്ത്
വടമുപയോഗിച്ചാണ് ജീവനക്കാരനെ താഴെ ഇറക്കാനായത്. ഉടനെ തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഓഫ് ചെയ്ത ലൈനിലേയ്ക്ക് എവിടെ നിന്നാണ് വൈദ്യുതി പ്രവഹിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ത്രീ ഫേസ് ജനറേറ്ററുകളിൽ നിന്ന് വൈദ്യുതി പ്രവഹിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കട്ടപ്പന ഇലക്ട്രിക്കൽ സെക്ഷൻ എഞ്ചിനീയർ വിശദമായ അന്വേഷണം ആരംഭിച്ചു. ജേക്കബിന്റെ സംസ്‌കാരം ഇന്ന് മൂന്നിന് വാഴവര സെന്റ് മേരീസ് ഓത്തഡോക്‌സ് പള്ളിയിൽ നടക്കും.ജെയ്‌സമ്മയാണ് ഭാര്യ.മക്കൾ ജോബിൻ,ജോസ്മി











ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!