പ്രധാന വാര്‍ത്തകള്‍
പമ്പ ഡാം തുറന്നു; തീരപ്രദേശത്തും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിർദേശം
Pamba Dam opened, Updates

പത്തനംതിട്ട∙ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ രണ്ടാമത്തെ പ്രധാന അണക്കെട്ടായ പമ്പ ഉച്ചയോടെ തുറന്നു. പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകളാണ് തുറന്നത്. 25 മുതല്‍ പരമാവധി 100 കുമക്‌സ് വരെ വെള്ളമാണ് തുറന്നു വിടുന്നത്. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്കു ഒഴുക്കി വിടുമെന്ന് ജില്ലാ കലക്ടര്‍ ഡോ ദിവ്യ എസ്. അയ്യർ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം പുറത്തേക്ക് ഒഴുക്കിവിട്ടു തുടങ്ങിയ ജലം പമ്പാനദിയിലൂടെ വൈകിട്ട് 6 മണിയോടെ ശബരിമല പമ്പാ ത്രിവേണിയില്‍ എത്തും. നദികളുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും കലക്ടർ പറഞ്ഞു