പ്രധാന വാര്‍ത്തകള്‍
നിരോധനം പിൻവലിച്ചു; തീർത്ഥാടകർക്ക് മല കയറാം.

കനത്ത മഴയെ തുടർന്ന് പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിന് ശനിയാഴ്ച ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി നീക്കി.നിലയ്ക്കൽ കഴിയുന്ന തീർഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി സാധ്യമാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി ദർശനം അനുവദിക്കുന്നതിന് തീരുമാനമായതായി ജില്ലാ കളക്ടർ അറിയിച്ചു.