കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം മൂലം ഉപേക്ഷിച്ച കുളം കൊതുകുകളുടെ ആവാസ കേന്ദ്രം ; നടപടിയെടുക്കാതെ കട്ടപ്പന നഗരസഭ
കട്ടപ്പന ടൗണിൽ കുടിവെള്ളമെത്തിക്കുവാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് കട്ടപ്പന ഗ്രാമ പഞ്ചായത്തായിരുന്ന കാലത്ത് ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പൊതു കുളവും, പോലീസ് സ്‌റ്റേഷന് എതിർ വശത്തായി അനുബന്ധ ടാങ്കും നിർമ്മിച്ചത്. ആദ്യ ഘട്ടത്തിൽ നഗരത്തിനുള്ളിലെ വ്യാപാര സ്ഥാപനങ്ങളിലേയ്ക്കും,വീടുകളിലേയ്ക്കും ജലം യഥേഷ്ടം എത്തുകയും ചെയ്തു. പിന്നീടാണ് കുളത്തിനുള്ളിൽ അനുവദനീയമായ അളവിൽ കൂടുതൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
ഇതോടെ കുളത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നത് നിർത്തി. വർഷങ്ങളായി വെള്ളം ഉപയോഗിക്കുന്നില്ലെങ്കിലും കുളം മൂടുവാൻ നഗരസഭ തയ്യാറായിട്ടില്ല. മഴക്കാലത്ത് കട്ടപ്പനയിൽ പലയിടത്തും ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ കുളത്തിൽ കൊതുക് വളരുവാനുള്ള സാധ്യത വിവിധ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒരു നടപടിയും നഗരസഭ സ്വീകരിച്ചില്ല. വൃത്തിഹീനമായ സാഹചര്യത്തിലാണ് കുളവും പരിസരവും, ജലജന്യ രോഗങ്ങൾക്ക് ഇടവരുത്തുന്ന കുളം വൃത്തിയാക്കിയിടുകയോ , മണ്ണിട്ട് മൂടുകയോ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്…