നാട്ടുവാര്‍ത്തകള്‍
വണ്ടിപ്പെരിയാർ ഹൈസ് സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ ടോമി സിറിയക്കിന്‍റെ പ്രഥമ കൃതി ഓർമയുടെ പടവുകൾ 14ന് രാവിലെ 10ന് പീരുമേട് എം.എൽ.എ വാഴൂർ സോമൻ പ്രകാശനം ചെയ്യും

കട്ടപ്പന: വണ്ടിപ്പെരിയാർ ഹൈസ് സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ ടോമി സിറിയക്കിന്‍റെ പ്രഥമ കൃതി ഓർമയുടെ പടവുകൾ 14ന് രാവിലെ 10ന് പീരുമേട് എം.എൽ.എ വാഴൂർ സോമൻ പ്രകാശനം ചെയ്യും.
വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ സ്കൂളിലെ പൂർവ വിദ്യാർഥിയും സാഹിത്യകാരനുമായ ഡോ. ജയശങ്കർ കൃഷ്ണപിള്ളയ്ക്ക് ആദ്യ കോപ്പി വാഴൂർ സോമൻ എം.എൽ.എ കൈമാറും. അവന്തി പബ്ലിക്കേഷൻസാണ് പുസ്തകത്തിന്‍റെ പ്രസാദകർ. സ്കൂളിലെ പൂർവ വിദ്യാർഥികളും പൂർവ്വ അധ്യാപകരും യോഗത്തിൽ പങ്കെടുക്കും. ടോമി സിറിയക്കിന്‍റെ ആറ് പതിറ്റാണ്ടുകാലത്തെ സംഭവബഹുലമായ ഓർമകളാണ് പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഹൈറേഞ്ചിലെ കുടിയേറ്റവും കുടിയിറക്കവും അതിജീവനത്തിനായുള്ള പോരാട്ടവും അധ്യാപന കാലഘട്ടവുമെല്ലാം അതിസുന്ദരമായി പുസ്തകത്തിൽ കാണാം.