നാട്ടുവാര്‍ത്തകള്‍
മുല്ലപ്പെരിയാര്‍;ബെന്നിച്ചന്‍ തോമസിന്‍റെ വീഴ്ച എണ്ണിപ്പറഞ്ഞ് സർക്കാർ; സസ്പെന്‍ഷന്‍ ഉത്തരവിറങ്ങി


മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്പെന്‍ഷന്‍ ഉത്തരവിറങ്ങി. സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരെ പ്രവര്‍ത്തിച്ചെന്ന് ആരോപണം. ബെന്നിച്ചന്‍ തോമസ് അഖിലേന്ത്യ സര്‍വീസ് ചട്ടം ലംഘിച്ചെന്നും സര്‍ക്കാര്‍. അതേസമയം, മരംമുറി സർക്കാർ അറിഞ്ഞെന്നതിന് കൂടുതൽ തെളിവ് പുറത്തായി. സെപ്റ്റംബർ 17 ലെ കേരള, തമിഴ് നാട്സംയുക്ത യോഗത്തിന്‍റെ മിനിറ്റ്സിലാണ് ഇക്കാര്യം ഉള്ളത്. മരംമുറിക്കാനുള്ള അനുമതി പരിഗണനയിലാണെന്ന് വനം പ്രിൻസിപ്പൽ സെക്രട്ടറി യോഗത്തിൽ പറഞ്ഞതായി മിനിറ്റ്സ് വ്യക്തമാക്കുന്നു.