പീരുമേട് താലൂക്കിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
പീരുമേട് താലൂക്കിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക 2022 പുതുക്കലിന്റെ ഭാഗമായാണ് താലൂക്കിലെ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 2022 ജനുവരി 1 ന് 18 വയസ്സ് തികയുന്നവര്‍ക്ക് പേര് ചേര്‍ക്കുന്നതിനും കരട് പട്ടികയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അറിയിക്കുന്നതിനും നവംബര്‍ 30 വരെ അവസരം ഉണ്ടാകും.
ഇലക്ഷന്‍ വിഭാഗത്തിന്റെ ജില്ല, താലൂക്ക് ഓഫീസുകളില്‍ ഇതിനായി സൗകര്യം ഒരുക്കിയിട്ടുള്ളതായി പീരുമേട് താലൂക്ക് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ കെ. എസ്. വിജയലാല്‍ അറിയിച്ചു. വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലും, ജില്ല, താലൂക്ക്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ ഇലക്ഷന്‍ വിഭാഗങ്ങളിലും ലഭ്യമാകും. പുതുക്കുന്നതിനും പുതിയവ ചേര്‍ക്കുന്നതിനും www.nvsp.in, www.voterportal.eci.gov.in വഴിയും അക്ഷയ കേന്ദ്രങ്ങള്‍, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചും രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. വോട്ടര്‍ പട്ടിക. 2022 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.