San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാട്ടാന ഇങ്ങനെ കാട്ടിയാൽ എങ്ങനാ…അമയപ്രയിലും സമീപപ്രദേശങ്ങളിലും കാട്ടാനപ്പേടി; വ്യാപക കൃഷിനാശം



ഉടുമ്പന്നൂർ : കാട്ടാനയും മറ്റ് കാട്ടുമൃഗങ്ങളും കാരണം നാട് വലയുകയാണ്. ഉടുമ്പന്നൂർ പഞ്ചായത്തിലെ അമയപ്ര, കച്ചിറമൂഴി, മലയിഞ്ചി, വേളൂർ, ചാത്തൻമല, വരിക്കമറ്റം, കിഴക്കുമ്പാടം, കുരിശുമല തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. വലിയ കൃഷിനാശം ഉണ്ടാകുന്നുണ്ട്. അജ്ഞാതജീവികൾ വളർത്തുമൃഗങ്ങളേയും കൊല്ലുന്നുണ്ട്.

കഴിഞ്ഞദിവസം കുരിശുമലയിൽ ഇറങ്ങിയ കാട്ടാന പുല്ലാട്ടുകുടി ബിജുവിന്റെ പുരയിടത്തിലെത്തി റബ്ബർപാൽ ശേഖരിച്ചിരുന്ന വീപ്പ ഉൾപ്പെടെയുള്ളവ ഉരുട്ടിയെറിഞ്ഞ് നശിപ്പിച്ചു. പൊട്ടനാനിക്കൽ കുടുംബത്തിന്റെ കൃഷിയിടത്തിലെ തെങ്ങുകളും വാഴകളും കാട്ടാന നശിപ്പിച്ചു. കമ്പകത്തിങ്കൽ ഷിബിന്റെ പൈനാപ്പിൾ തോട്ടവും ഇടപ്പറമ്പിൽ ഷൈജുവിന്റെ നൂറിൽപ്പരം ഏത്തവാഴയും കാട്ടാന നശിപ്പിച്ചു. കഴിഞ്ഞദിവസം അജ്ഞാതജീവി പശുവിനെ കൊന്നുതിന്ന സംഭവവും ഉണ്ടായി.

കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ തുടർച്ചയായി ഇറങ്ങുന്നത് കർഷകർക്ക് കൃഷി സംരക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അധ്വാനവും പണവും ചെലവഴിച്ച് പരിപാലിക്കുന്ന വിളകൾ നശിക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്. വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നും കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

പ്രതിഷേധമാർച്ച് നടത്തും


​വന്യമൃഗശല്യത്തിനെതിരേ വന്യജീവി ആക്രമണ പ്രതിരോധസമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച വേളൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് നടത്തും. വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് ജനങ്ങളുടെ ജീവനും കൃഷിയും സംരക്ഷിക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം.

വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാൻ അധികൃതർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!