San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കിയിൽ ബൈക്ക് സിമന്റ് പോസ്റ്റിലിടിച്ച് അപകടം: രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചു



കട്ടപ്പന: കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയിൽ പരപ്പ് കുരിശുപള്ളിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകിലെ സംരക്ഷണ വേലിയിലെ സിമന്റ് പോസ്റ്റിലിടിച്ച് രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചു. മേരികുളം നിരപ്പേക്കട ആരംപുളിക്കൽ സാനിഫ് സലീം (19), ആലടി തോണിത്തടി വരിക്കയാനിക്കൽ നോയൽ അനീഷ് (18) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 1.20 ഓടെയായിരുന്നു സംഭവം നടന്നത്. ലബ്ബക്കട ജെ.പി.എം. കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടവർ. ആലടിയിൽ നിന്നും കട്ടപ്പന ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. സാനിഫ് സലീമിന്റെ ബൈക്ക് ഓടിച്ചിരുന്നത് നോയൽ അനീഷായിരുന്നു. പരപ്പ് ഓട്ടോ സ്റ്റാൻഡിന് സമീപത്ത് എത്തിയപ്പോൾ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിൽ മറിഞ്ഞ് കുറച്ചു ദൂരം നിരങ്ങിപ്പോയി സംരക്ഷണ വേലിയുടെ സിമന്റ് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

അപകടവിവരമറിഞ്ഞ് ഓടിയെത്തിയ സമീപത്തെ ലോഡ്ജിലെയും നൈറ്റ് കടയിലെയും ജീവനക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. തൊട്ടടുത്ത് പെട്രോളിംഗിലുണ്ടായിരുന്ന പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ഒരാൾ സംഭവസ്ഥലത്തുവെച്ചും രണ്ടാമത്തെയാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരണപ്പെടുകയായിരുന്നു. അപകടത്തിൽ ഉപ്പുതറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button