പ്രധാന വാര്‍ത്തകള്‍
പെട്രോളിയം ഉത്പന്നങ്ങള്‍ GST പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ട്; വിശദീകരണംതേടി ഹൈക്കോടതി


കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി വീണ്ടും ഹൈക്കോടതി. ഇത് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ജി.എസ്.ടി. കൗൺസിലിനോട് കോടതി നിർദേശിച്ചു.
വിശദീകരണം പത്തുദിവസത്തിനുള്ളിൽ കോടതി മുൻപാകെ സമർപ്പിക്കണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.